2008 ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവത്സരാശംസകള്‍

ഹൃദയം നിറഞ്ഞ

പുതുവത്സരാശംസകള്‍

എന്റെ പുതിയ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2008 ഡിസംബർ 27, ശനിയാഴ്‌ച

മത്തായി സ്വോര്‍ഗത്തില്‍

മത്തായി നല്ല വെളുത്തു ചുകന്നിട്ടായിരുന്നു. മാര്‍ക്കറ്റിംഗ് ആയിരുന്നു മത്തായിയുടെ തൊഴില്‍. മത്തായി ജോലി ചെയ്തിരുന്ന കമ്പനി സത്യത്തില്‍ ഒരു പരല്‍ മീനായിരുന്നു. പക്ഷെ കൊമ്പന്‍ സ്രാവാണെന്നു മത്തായി client- സിനോട് പറയും. ശംബളത്തേക്കാള്‍് ഇന്സേന്റിവ് മുന്തിരിത്തോട്ടങ്ങളിലായിരുന്നു മത്തായിക്ക് നോട്ടം.

ഏഴാം സ്വൊര്‍്ഗത്തേപ്പറ്റി മത്തായി സ്വോപ്നം കണ്ടിരുന്നു. ഏഴാം സ്വോര്‍ഗം പോയിട്ട് സാദാ സ്വോര്‍ഗത്തില്‍ എത്തെണമെന്കില്ത്തന്നെ പള്ളിക്ക് മൂന്നിലൊന്നു കൊടുക്കണം. ആയിടക്കു മദ്യത്തിലും കഞ്ചാവിലുമൊക്കെ സ്വോര്‍ഗം ഉണ്ടെന്നു ആരോ പറഞ്ഞറിഞ്ഞു. കാശ് കൊടുത്താല്‍ സ്വോര്‍ഗം കിട്ടുമെങ്ങില്‍ പിന്നെ എന്തിനു മടിക്കണം എന്നായി മത്തായി. മത്തായി കൂടുതല്‍ പണിയെടുത്തു. കഞ്ചാവും മദ്യവും ഒക്കെ വാങ്ങിക്കൂട്ടി. എന്നിട്ടും ഏഴാം സ്വോര്‍ഗം ആവുന്നില്ല. അപ്പോഴാണ്‌ മത്തായിയുടെ കമ്പനി clints സിന് ഗിഫ്റ്റ് ആയി കൊടുക്കുന്ന സ്ത്രീ നഗ്ന പ്രതിമയെക്കുരിച്ചൂ ഓര്‍ത്തത്‌. ഇരിക്കട്ടെ നമുക്കും ഒരു addon സ്വോര്‍ഗം എന്ന് കരുതി ഫോണില്‍ വിളിക്കുന്ന എല്ലാ പെണ്‍്പിള്ളേരെയും മത്തായി വീട്ടില്‍ കേറ്റി.

ദൈവം ഇതെല്ലം മോളിലിരുന്നു കാണുന്നുണ്ടായിരുന്നു. മത്തായി ഇങ്ങനെ പോയാല്‍ ഈ സമൂഹം നശിപ്പിക്കും എന്ന് മനസിലാക്കിയ ദൈവം മത്തായിയെ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ടു. ആഗോള സാമ്പത്തിക മാന്ദ്യം കൊണ്ടു മത്തായിയുടെ ഇന്സേന്റിവ് മുന്തിരിത്തോട്ടങ്ങള്‍ നശിപ്പിച്ചു. വെയിലത്ത്‌ നടക്കുന്ന മത്തായിയെ ദൈവം കറുപ്പിച്ചു. കറുത്ത മത്തായിയെ പെണ്‍കുട്ടികള്‍ ഉപേക്ഷിച്ചു. അവസാനം സ്വോര്ഗതിലെത്താന്‍് വഴിയില്ലാതെ മത്തായി മുട്ടിപ്പായി പ്രാര്‍ത്തിക്കാന്‍ തുടങ്ങി. 24 മണിക്കൂറും പ്രാര്‍ത്ഥന തന്നെ. മത്തായിയുടെ പ്രാര്‍ത്ഥന സഹിക്കാന്‍ വയ്യാതെ ദൈവം ഒരുദിവസം അശരീരിയായി വന്നു.

"മത്തായി ............... ഒരഡ്ജസ്റ്റൂമെന്ടില്‍് ഒരാഴ്ച നിന്നെ സ്വോര്‍ഗത്തില്‍ താമസിപ്പിക്കാം. വരു‌ "

അശരീരിയും വെളിച്ചവും വന്ന സ്ഥലം നോക്കി മത്തായി കുതിച്ചുചാടി. സ്വോര്‍ഗത്തില്‍ എല്ലാ മതക്കാരെയും കണ്ട മത്തായി പറഞ്ഞു. " എനിക്ക് ക്രിസ്ത്യാനികളുടെ സ്വോര്‍ഗം മതി." ദൈവം മത്തായിയെ അനുനയിപ്പിച്ചു. "മത്തായി ......മോനേ......, ആകെ ഒരു സ്വോര്‍ഗമേ ഉള്ളു. മൂന്നുനാല് സ്വോര്‍ഗങ്ങളുടെ expensess ഞാന്‍ താങ്ങില്ല. അട്ജസ്റ്റ് ചെയ്യ്. പക്ഷെ. സ്വോര്‍ഗത്തില്‍ നീ എന്താഗ്രഹിച്ചാലും കിട്ടും. " മത്തായി എഗ്രീ ചെയ്തു. മത്തായി എത്ര ആഗ്രഹിച്ചിട്ടും മദ്യത്തിനും മദിരാക്ഷിക്കും ഭക്ഷണത്തിനും അപ്പുറം ഒന്നും തോന്നുന്നില്ല. പിന്നെ സ്നേഹം, അത് ദൈവം ഇഷ്ടംപോലെ കൊടുക്കുന്നുണ്ട്. മത്തായി ഗതികെട്ട് ദൈവത്തോട് ചോദിച്ചു. "ആഗ്രഹിക്കുന്നതിനുമപ്പുരം? Like free add-ons, gift hampers അങ്ങിനെ എന്തെങ്ങിലും ? ". "മത്തായീ, നീ ആഗ്രഹിച്ചാലേ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ." ദൈവം തന്റെ നിസ്സഹായാവസ്ഥ
വെളിപ്പെടുത്തി.

മത്തായിക്ക് ശരിക്കും ദേഷ്യം വന്നു. ഇതൊക്കെ ഭൂമിയിലും കിട്ടും എന്ന് പറഞ്ഞു സ്വോര്‍ഗതിന്റെ വാതില്‍ ചവിട്ടിത്തുറന്ന് മത്തായി താഴേക്ക് ചാടി.

2008 നവംബർ 14, വെള്ളിയാഴ്‌ച

അതിജീവനം

ഒരു വൃചിക മാസത്തിലാണ് ഞാന്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നത്‌. അവിവാഹിതനായ ഞാന്‍ വിവാഹിതര്‍ക്ക് ജീവന കലയെക്കുറിച്ച് ക്ലാസ്സ് എടുക്കാന്‍. യുറോപ്പിലും അമേരിക്കയിലും എന്റെ ക്ലാസ്സുകള്‍ക്ക്‌ നല്ല പേരാണന്നറിഞ്ഞു ഇവിടെയുള്ള ചിലര്‍ വിളിച്ചുവരുത്ത്തിയതാണ്. ഒരാഴ്ച നീളുന്ന ക്ലാസ്സ് തുടങ്ങാന്‍ രണ്ടു ദിവസത്തെ സമയം ഉണ്ടായിരുന്നു. വലിയ ഒരുക്കങ്ങള്‍ ഒന്നും ആവ്ശ്യമില്ലെന്കിലു ഇന്ത്യക്കാര്‍ക്ക് വേണ്ടി ക്ലാസ്സ് എടുക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തണം, ചെറിയ ഒരു ഹോം വര്‍ക്ക് .

മുന്തിയ ഹോട്ട്ലിലെ പതിനൊന്നാം നിലയിലാണ് മുറി. ജനാലക്കല്‍ താഴെ നിന്നാല്‍ നഗരം കാണാം. ലാപ്ടോപില്‍ slide കള്‍ rearrange ചെയ്തും ചില ചിത്രങ്ങള്‍ കൂട്ടിച്ചേര്‍്ക്കലും ഒക്കെയായി ഒരു പകല്‍ അസ്തമിച്ചു. 2 പെഗ് കഴിച്ചു മുറിയില്‍ വന്നപ്പോള്‍ സമയം രാത്രി 10 മണി കഴിഞ്ഞു . പുതപ്പിനടിയില്‍് നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ ഒരു ആലോചന. കൂട്ടിനു ഒരു പെണ്ണ് ഉണ്ടായിരുന്നെന്കില്‍ . പഴയ ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ പപ്പുവേട്ടന്റെ നമ്പര്‍ തന്നു. സുഹൃത്ത് പപ്പുവേട്ടനെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചൊളാം എന്നും പറഞ്ഞു.

ഒറ്റ റിങ്ങിനുതന്നെ പപ്പുവേട്ടന്‍ ഫോണ്‍ എടുത്തു. പെട്ടന്നിങ്ങനെ ഈ സമയത്തു പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ എന്റെ സുഹൃത്ത് പപ്പുവേട്ടന് വളരെ വേണ്ടപ്പെട്ട ആള്‍് ആയതുകൊണ്ട് സ്പെഷ്യല്‍ കേസുകള്‍ മാത്രം അറ്റെന്റ് ചെയ്യുന്ന ഒരാള്‍ ഉണ്ട്, അവൈലബിള്‍് ആണോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു.

അക്ഷമനായി ഞാന്‍ പതിനൊന്നുമണി വരെ കാത്തിരുന്നു. ഇനി സംഗതി നടക്കില്ല എന്ന് കരുതി ഉറങ്ങാന്‍ കിടന്നപ്പോള്‍ പപ്പുവേട്ടന്റെ കാള്‍ വന്നു ആളിപ്പോ എത്തും. reception നില്‍ കാത്തുനില്‍ക്കണം എന്ന്. ഇനി പോയി ആനയിച്ചുകൊണ്ട് വരണോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ reception നില്‍ എത്തി. പത്ത് മിനിട്ട് കഴിയുന്നതിനു മുന്പേ വിലകൂടിയ ഒരു കാര്‍ reception നു മുന്‍പില്‍ വന്നു നിന്നു. അതില്‍ നിന്നും പര്‍ദ്ദ ഇട്ട ഒരു സ്ത്രീ ഇറങ്ങി. കാര്‍ പാര്‍ക് ചെയ്യാന്‍ താക്കോല്‍ ഏല്പിച്ചു അകത്തേക്ക് വന്നു. പപ്പുവേട്ടന്‍ പറഞ്ഞ അടയാളങ്ങള്‍ ശരിയാണ്. പക്ഷെ ഇത്രയും വിലകൂടിയ കാറില്‍ വരുന്നതു ........... ഞാന്‍ സന്കിച്ചു നില്ക്കുന്നത് കണ്ടിട്ടാവാം ആ സ്ത്രീ എന്റെ അടുത്ത് വന്നു. ആനന്ദ്, മുറിയെവിടെ എന്ന് ചോദിച്ചു ലിഫ്ടിലേക്ക് നീങ്ങി, ഒപ്പം ഞാനും.

മുറിയിലെത്തിയിട്ടും എനിക്ക് എന്ടോ ഒരു വല്ലായ്മ. ആജ്ഞയുടെ സ്വോരം തോന്ടെക്കെവിടെയോ തങ്ങി നിന്നു. നല്ല വെളിച്ചത്തില്‍ എനിക്ക് ഭംഗിയായി കാണണം എന്നുള്ളത് എന്റെ ഒരു വീക്ക്‌ പോയിന്റ് ആണ്. അത് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഒരു porn star ന്റെ മികവോടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചു മാറ്റി. ആ വടിവൊത്ത ശരീരം ഞാന്‍ ആസ്വോതിച്ചു കാണുകയും ചെയ്തു. പക്ഷെ അപ്പോഴും അവള്‍ മുഖപടം മാറ്റിയില്ല. ഞാനല്‍പ്പം ആവെശത്തില്‍്ത്തന്നെ മുഖപടം മാറ്റാന്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു. മുഖപടം പതിയെ അഴിച്ചുനീക്കി പുന്ചിരിതൂകി അവള്‍ നിന്നു.

ആ മുഖം കണ്ടു എന്റെ തൊണ്ട വരണ്ടു. "സജ്നാ, നീ ........" എന്ന് പറയാന്‍ വന്ന വാക്കുകള്‍ തൊണ്ടയിലെവിടെയോ കുടുങ്ങിപ്പോയി. പുഞ്ചിരി മായാതെ അവള്‍ വന്നു കട്ടിലില്‍ ഇരുന്നു. വിയര്‍പ്പു പൊടിയുന്ന എന്റെ നെറ്റിയില്‍ തലോടി. നെഞ്ജിലേക്ക് തല ചായ്ച്ചു കിടന്നു. എന്റെ നെഞ്ജിടിപ്പിന്റെ താളം മുറുകി. അവളെ കേട്ടിപ്പുണര്ന്നുകൊണ്ട് അറിയാതെ, ഒരു തേങ്ങല്‍ പോലെ " എന്റെ സജ്ന " എന്ന വിളി പുറത്തു വന്നു.

പത്തു വര്‍ഷം മുന്‍പ് ഒരു രാത്രി എന്റെ നെഞ്ചില്‍ തല ചായ്ച്ചു ഇതുപോലെ അവള്‍ കിടന്നിരുന്നു. അന്ന് അവളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. വീടും പറമ്പും ജപ്തി ചെയ്യപ്പെട്ട് അവര്‍ മലപ്പുറത്തേക്ക് യാത്രയാകുന്നതിന്റെ തലേന്ന്.

ഫിലോസഫി പഠിച്ചിട്ടു ലീവ് വേക്കന്സിക്ളില്‍് ജോലി ചെയ്തും ജീവിക്കാന്‍ അല്ലറ ചില്ലറ ഫിലോസിഫിക്കല്‍ പണികളൊക്കെ ചെയ്തും ജീവിച്ചിരുന്ന കാലം. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ സ്നേഹിച്ചു. എന്റെ ഫിലോസഫി പുസ്തകങ്ങളില്‍ ജാതിക്കും മതത്തിനും ഒന്നും സ്ഥാനം ഇല്ലായിരുന്നു. മൂന്നു വര്‍ഷം നീണ്ട പ്രണയം. സജനക്ക് ഇരുപത്തിരണ്ടും എനിക്ക് മുപ്പതും വയസു പ്രായം. വയസു വച്ചു നോക്കിയാല്‍ പ്രായം തെറ്റിയ പ്രണയം. ജീവിതം മുന്നില്‍ ഇരുട്ടായി നില്‍ക്കുമ്പോള്‍ ഒരു പുഞ്ചിരികൊണ്ടു, ഒരു തലോടല്‍കൊണ്ട് ജീവിതത്തിന്റെ പ്രകാശം മുഴുവന്‍ കാട്ടിത്തരുന്ന സജ്ന. അവള്‍ ഒരു കൊച്ചു കിണ്ണത്തില്‍ പകര്‍ന്നു തരുന്ന വറുത്തരച്ച മീന്‍്കറിക്കു ലോകത്തെ ഏത് ഫൈവ് സ്റാര്‍ ഭക്ഷണത്തേക്കാളും സ്വാത് ആയിരുന്നു. മാസത്തില്‍ ഒരിക്കല്‍ വാപ്പച്ചി ദുബൈല്‍നിന്നും അയക്കുന്ന കാശ് കിട്ടുന്ന ദിവസം ബിരിയാണി അവളുടെ പങ്കു മുഴുവനും കഴിക്കാതെ എനിക്കായി മാറ്റി വച്ചിരുന്നവള്‍.

ജീവിതത്തിന്റെ ഭൂരിഭാഗവും ദുബായിയില്‍ കഷ്ടപ്പെട്ടിട്ടും കടങ്ങളുടെ പട്ടിക തീര്‍ക്കാന്‍ കഴിയാതെ പോയ അവളുടെ വാപ്പച്ചി, എന്തു സംഭവിച്ചാലും മകളെ ഒരു ഹിന്ദുവിന് കെട്ടിച്ചു കൊടുക്കില്ല എന്ന് വാശിപിടിച്ചു. വാപ്പചിയുടെ നോട്ടത്തില്‍ അവളെ പോറ്റാനുള്ള കഴിവ് എനിക്കന്നു ഉണ്ടായിരുന്നുമില്ല. ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഞാന്‍ തലകുമ്പിട്ടിരുന്നു. മദ്യപിക്കാന്‍ പോലും കശില്ലാത്തതുകൊന്ടു ഖാദരിക്കയുടെ കടയില്‍നിന്നും സുലൈമാനി കുടിച്ച്‌, നാട്ടുകാരോട് കടത്തിണ്ണയിലിരുന്ന് ഫിലോസഫി പറഞ്ഞു കണ്ണീര് മറച്ചു പിടിച്ചു നിന്നു.

വീട് ജപ്തി ചെയ്തതിന്റെ അന്ന് രാത്രി അവള്‍ എന്‍റെ മുറിയില്‍ വന്നു. കയ്യില്‍ ഒരു കടലാസുപൊതി ഉണ്ടായിരുന്നു. അത് എന്നെ തുറന്നു കാണിച്ചു. കുറെ മുഷിഞ്ഞ നോട്ടുകള്‍. "ഇതു എത്ര രൂപയുണ്ടെന്നു എനിക്കറിയില്ല. എന്‍റെ ഇത്ര നാളത്തെ സമ്പാദ്യം. എന്‍റെ കല്യാണത്തിന് ഒരു തരി പോന്നെന്കിലും വാങ്ങിക്കാന്‍ പറ്റിയാല്‍ വാപ്പചിക്ക് ഒരു ആശ്വാസമാവുമല്ലോ എന്ന് കരുതി സൂക്ഷിച്ചു വച്ചതാ. ഇനി ഇതു ഏട്ടന് ഉപകരിക്കുമെങ്ങില്‍........ ". അവള്‍ അത് എന്‍റെ നേര്‍ക്ക്‌ വച്ചു നീട്ടി. നാളത്തെ ഭക്ഷണത്തിന് എന്ത് വഴി എന്ന് ആലോചിചിരിക്കുകയായിരുന്നെങ്ങിലും ഞാന്‍ അത് വേന്ടെന്ന് പറഞ്ഞു. അവളുടെ കൈ മാറോട് ചേര്‍ത്തുവച്ചു ഞാന്‍ ചോദിച്ചു "നീ എന്നോടൊപ്പം വരുമോ?". അവള്‍ എന്‍റെ മാറില്‍ തലവച്ചു ഇരുന്നു. എന്‍റെ വാപ്പചിയെ സങ്ങടപ്പെടുതിയിട്ടു ഞാനെവിടെയും വരില്ല എന്നവള്‍ പറഞ്ഞു. അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്ന് എന്‍റെ മുഷിഞ്ഞു നാറിയ കിടക്ക പങ്കിട്ടു ഞങ്ങള്‍ ഉറങ്ങി. ഉണരുമ്പോള്‍ അവള്‍ ഉണ്ടായിരുന്നില്ല. അവളുടെ ഗന്ധവും അവളുടെ ഗന്ധമുള്ള നോട്ടുകളും മുറിയിലുണ്ടായിരുന്നു.

"ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍് ആണോ?" ചോദ്യം കേട്ടു നോക്കുമ്പോള്‍ അവള്‍ എ/സി യുടെ തണുപ്പ് കൂട്ടുകയായിരുന്നു. "ഇത്രയും കാശും കൊടുത്തു എന്നെ ഇവിടെ കൊണ്ടുവന്നിട്ടു..". ഞാനവളെ തുറിച്ചു നോക്കി. അവളുടെ മുഖത്ത് പുഞ്ചിരി മാഞ്ഞിട്ടില്ല. തൊണ്ടയില്‍ ആരോ കയറിട്ടു മുറുക്കിയതുപോലെ ഒന്നും മിണ്ടാനാവാതെ ഞാനിരുന്നു. "നമ്മള്‍ ഇന്നലെകളിലും നാളെകളിലും അല്ല ജീവിക്കേണ്ടത്. ഈ നിമിഷതിലാണെന്ന് ഏട്ടന്‍ പണ്ടു പറഞ്ഞിട്ടുണ്ട്." അപ്പോള്‍ അവളെന്റെ ഷര്‍്ട്ടിന്ടെ കുടുക്കുകള്‍ അഴിക്കുകയായിരുന്നു. "സജ്ന നീ ..... നിനക്കിതാണോ തൊഴില്‍?" ഇടറിയ ചോദ്യങ്ങള്‍ വഴുതി വീണു. അതിനവള്‍ മറുപടി പറഞ്ഞില്ല. പകരം അവള്‍ എന്നിലേക്ക്‌ പടര്‍ന്നു കയറി.

രാത്രി കുറെയേറെ ചെന്നപ്പോള്‍ പുതപ്പിനുള്ളില്‍ എന്നെ ഒട്ടിച്ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ ചെവിയില്‍ ഒരു സ്വോകാര്യം പോലെ പറഞ്ഞു. "എന്‍റെ വാപ്പച്ചി എന്നെ ഒരു ഗള്‍ഫ് കാരനെക്കൊണ്ട് കെട്ടിച്ചു. കൈ നിറയെ പണമുള്ള ഒരു ഗള്‍ഫുകാരന്‍. ഞങ്ങളുടെ കടങ്ങള്‍ എല്ലാം തീര്‍ന്നു. എനിക്കൊരു മോളുണ്ട്‌. അവള്‍ വളര്‍ന്നു വലുതാവുമ്പോള്‍ അവള്‍ക്കിഷ്ടമുള്ള ഒരാളെക്കൊണ്ട് ഞാന്‍ കെട്ടിക്കും."

രാവിലെ അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മടിച്ചു മടിചെങ്ങിലും പപ്പുവേട്ടന്‍ പറഞ്ഞുറപ്പിച്ച കാശ് വച്ചു നീട്ടി. "രതിയില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന സുഖം ഒന്നാണ്. അതിന് സ്ത്രീക്ക് എന്തിന് പണം കൊടുക്കണം എന്ന് ഏട്ടന്‍ പണ്ടു പറഞ്ഞിട്ടില്ലേ? ഞാന്‍ ആരോടും കാശ് വാങ്ങാറില്ല. പണം പപ്പുവേട്ടന് ഉള്ളതാണ്. പപ്പുവേട്ടന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്." അവള്‍ പര്‍ദ്ദ എടുത്തണിന്ജുകൊന്ടു പറഞ്ഞു. എന്‍റെ നെറ്റിക്ക് ഒരു ചുംബനം കൂടിതന്നു അവള്‍ പോയി. അവളുടെ ഗന്ധമുള്ള മുറിയില്‍ ഞാന്‍ പിന്നെയും കിടന്നു.

2008 നവംബർ 5, ബുധനാഴ്‌ച

അഞ്ച്

ഒന്നു
എന്നെക്കാളധികം ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി എന്ന് ഞാന്‍ പറഞ്ഞു.
നിന്നെ സ്നേഹിക്കാത്ത നീ എങ്ങിനെ മറ്റൊരാളെ സ്നേഹിക്കും എന്ന് അവര്‍ ചോദിച്ചു.

രണ്ടു
ഓരോ നിമിഷവും നിനക്കായ്‌ തുടിക്കുന്നുവെന്നു അവള്‍ പറഞ്ഞു.
നിമിഷങ്ങള്‍ കൊഴിയുമ്പോള്‍ തുടിപ്പുകളും കൊഴിയുമെന്ന് അവര്‍ പറഞ്ഞു.

മൂന്നു
ജീവിതം ഞങ്ങളുടെതാണെന്ന് ഞാനും അവളും.
ജീവിക്കേണ്ടത് ഞങ്ങള്‍ക്കിടയില്‍ എന്ന് അവരും.

നാല്
ഞങ്ങളാണ് ജീവനും ജീവിതവും എന്ന് അവര്‍ പറഞ്ഞു.
പ്രവാചകനെയും പുരോഹിതനെയും മഹര്‍്ഷിയെയും അവര്‍ മുന്നില്‍ നിറുത്തി.

അഞ്ച്
ജീവിക്കാനുള്ള ഓട്ടം ഒളിച്ചോട്ടമെന്നു അവര്‍ കുറ്റപ്പെടുത്തി.
തല്ലിക്കെടുത്തി അവര്‍ ഓരായിരം ജീവല്‍ തുടിപ്പുകളെ.

2008 ഒക്‌ടോബർ 22, ബുധനാഴ്‌ച

വരം

അവന്റെ ഹൃദയത്തുടിപ്പുകള്‍ അവള്‍ അറിഞ്ഞില്ല .
അവള്‍ ആരെയോ കാത്തിരുന്നു .
വെളുത്ത കുതിരപ്പുറത്തു വരുന്ന രാജകുമാരനെ അവള്‍ സ്വോപ്നം കണ്ടു.
അവനു സ്വോന്തമായി ഒരു പട്ടിക്കുട്ടി പോലും ഉണ്ടായിരുന്നില്ല.
സ്വോപ്നങ്ങള്‍ സത്യമാവാന്‍ അവള്‍ പ്രാര്‍ത്തിച്ചു.
സത്യമാക്കാന്‍ അവനും.
ഒരായുഷ്ക്കാലം പണിയെടുത്ത പണവുമായി അവന്‍ വിദേശത്ത് പോയി; കുതിരയെ വാങ്ങി.
പക്ഷെ രാജകുമാരനായില്ല.
അവന്‍ രാജകുമാരനാകാനുള്ള വരം ദൈവത്തോട് ചോദിച്ചു.
അടുത്ത ജന്മ്മമാകട്ടെ എന്ന് ദൈവം പറഞ്ഞു.
എങ്കില്‍ അടുത്ത ജന്മം തരൂ എന്ന് അവന്‍ പറഞ്ഞു.
അവന്റെ ഇ ജന്മം കാലന്‍ എടുത്തു.
അവന്‍ രാജകുമാരനായി ജനിച്ചു.
യുവാവായിതീരാന്‍ അവന്‍ പ്രാര്‍ത്ഥിച്ചു .
കാലങ്ങള്‍ കടന്നു പോയി .
അവന്‍ യുവാവായി.
വെളുത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ അവന്‍ അവളെ തേടി എത്തി .
നമ്രസിരസ്കകയായി അവള്‍ നിന്നു.
കാവല്‍ക്കാര്‍ ആ വൃദ്ധയെ തള്ളിമാറ്റി .
രഥം മുന്നോട്ടു പോയി.
അവള്‍ ദൈവത്തോട് അവനെ അണയാനുള്ള വരം ചോദിച്ചു.
രണ്ടു യുഗങ്ങള്‍ കഴിയട്ടെ എന്ന് ദൈവം പറഞ്ഞു.

2008 ഒക്‌ടോബർ 12, ഞായറാഴ്‌ച

അശോകിന്റെ ചിത്രം

അശോക് ഒരു ചിത്രം വരച്ചു. സ്വൊന്തം മുറിയില്‍ത്തന്നെ അത് തൂക്കിയിട്ടു. മനോഹരമായ ഫ്രെയിം അതിനുണ്ടായിരുന്നു. രാത്രിയിലെ അതിധിസല്‍ക്കാരത്തിനെത്തുന്നവര്‍ ചിത്രത്തില്‍ നോക്കി പുഞ്ചിരി തൂകുമായിരുന്നു. സല്ക്കാരങ്ങളിലെ മദ്യലഹരിയില്‍ മാത്രമാണ് അവര്‍ ആ ചിത്രം കണ്ടിരുന്നത്‌. ചിലരെന്‍്കിലും ചോദിച്ചു എന്ടിനാണ് ഈ ചിത്രം ഇവിടെ തൂക്കിയിട്ടിരിക്കുന്നതെന്ന്. അത്ഭുതം സംഭവിക്കാനാനെന്നു അശോക് പറയും.

സല്‍ക്കാരങ്ങള്‍ പിരിഞ്ഞു കഴിയുമ്പോള്‍ അശോക് ചിത്രത്തിലേക്ക് നോക്കിക്കിടക്കും. ചിത്രം അവനിലേക്ക്‌ ഇറങ്ങി വരും. ചിത്രവുമായി അവന്‍ സോംഭോഗത്തില്‍ ഏര്‍പ്പെടും. രാവിലെ അവന്‍ ചിത്രത്തിലേക്ക് നോക്കില്ല. നാണംകൊണ്ടു ഒളികണ്ണിനിട്ടെ നൊക്കു. ഇ സംഗതി അവന്‍ ആരൊടൂം പറഞ്ഞില്ല.

ലളിതക്ക് ആ ചിത്രം ഇഷ്ടമല്ലായിരുന്നു. സല്‍ക്കാരങ്ങളില്‍ നാശമാകുന്ന മുറി ദിവസവും ചിട്ടയാക്കുന്നത് അവളാണ്. ഒരു വര്‍ഷമായി അവള്‍ അശോകിന് ഒപ്പം കൂടിയിട്ടു. രാവിലെ അവള്‍ എത്തുമ്പോള്‍ അശോക് ബാത്‌റൂമില്‍ ആയിരിക്കും. തിരികെ എത്തുമ്പോള്‍ അവള്‍ കാപ്പി റെഡിയാക്കി വച്ചിട്ടുണ്ടാവും. ഒരിക്കലും അവള്‍ പതിവു തെറ്റിച്ചിട്ടില്ല. കാപ്പി കുടിക്കുമ്പോള്‍ത്തന്നെ അശോക് പറഞ്ഞു തുടങ്ങും; അവള്‍ എഴുതിയെടുക്കും. പരസ്പ്പരബന്ധമില്ലാത്ത വാചകങ്ങള്‍. എന്ടിനാനിന്നു അവള്‍ക്ക് അറിയില്ല. അവള്ക്കറിയാവുന്നത് അയാള്‍ അവളെ അഗാധമായി പ്രണയിക്കുന്നു എന്ന് മാത്രമാണ്.

അശോകും ലളിതയും ആദ്യം കാണുമ്പോള്‍ത്തന്നെ അവരില്‍ പ്രണയം വിരിഞ്ഞിരുന്നു. അതിന് മുന്‍പ്‌ അവര്‍ രണ്ടുപേരും മറ്റാരെയും പ്രണയിച്ചിരുന്നില്ല. വിവാഹം കഴിക്കുന്നതിനെപ്പറ്റി അവര്‍ ചിന്ടിക്കാതിരുന്നില്ല. പക്ഷെ കുറച്ചു കാലത്തേക്കെങ്കിലും ലളിതയുടെ വീടുകാര്‍ക്ക് അവളെ ആവശ്യമായിരുന്നു.

അശോകിന്റെ ചിത്രങ്ങള്‍ക്ക് വലിയ വില കിട്ടിത്തുടങ്ങിയത് ലളിത വന്നതിനു ശേഷമാണ്. അതിന്റെ ഓഹരിയില്‍്നിന്നാണ് ലളിത വീട് നടത്തിക്കൊണ്ടുപോകുന്നത്. അശോകിന്റെ മുറിയിലെ ചിത്രത്തിന് അവള്‍ പല വിലകള്‍ മനസ്സില്‍ കൂട്ടിനോക്കി. ഇതുവരെ വിറ്റ ചിത്രങ്ങളെക്കാളെല്ലാം വലിയ വില ഇതിന് കിട്ടുമെന്ന് അവള്‍്ക്ക് ഉറപ്പായിരുന്നു.

ഒരു മാസം കഴിഞ്ഞിട്ടും അശോക് ചിത്രം വിറ്റില്ല; ഭിത്തിയില്‍നിന്നും മാറ്റിയതുമില്ല. ലളിതക്ക് അമര്‍ഷം അടക്കാനാവുന്നതിലേരെയായി. കാരണം പിന്നീട് അശോക് ചിത്രങ്ങള്‍ ഒന്നും വരച്ചിട്ടില്ല. അലമാരയിലെ പണം തീരാറാവുകയും ചെയ്തു.

അശോക് അതിഥി സല്‍ക്കാരങ്ങള്‍ വീടിന്റെ നടുത്തളത്തിലേക്ക് മാറ്റി. അവന്റെ മുറി പൂട്ടിയിട്ടു. സല്‍ക്കാരങ്ങള്‍ പിരിയുമ്പോള്‍, ഒറ്റയ്ക്കാവുമ്പോള്‍ മാത്രം അയാള്‍ മുറിയില്‍ കയറും. ലളിതക്ക് അതൊരു അത്ഭുതമായിരുന്നു. അവള്‍ പോലും മുറിയില്‍ കയറുന്നത് അയാള്‍ വിലക്കി.

അശോകിലെ മാറ്റങ്ങള്‍ ലളിതയെ അലോസരപ്പെടുത്തി. അവള്‍ കൂടുതല്‍ സമയവും അശോക് അവളോട്‌ പറഞ്ഞ കുറിപ്പുകളിലൂടെ പരതി നടന്നു. എന്ദൊക്കെയൊ ചില അര്‍ഥങ്ങള്‍ അതിനുണ്ടെന്നു അവള്‍്ക്ക് തോന്നി. അശോകിന്റെ ചിത്രവും വാക്കുകളും തമ്മില്‍ എന്തൊ ഒരു ബന്ധം അവള്‍ അനുഭവിച്ചു. അന്ന് അവള്‍ വീട്ടില്‍ പോയില്ല. അശോക് മുറിയിലേക്ക് പോയപ്പോള്‍ അവള്‍ പുറത്തു ഒളിച്ചിരുന്നു. രാത്രി ഏറെ ചെല്ലുമ്പോള്‍ അയാളുടെ മുറിയില്‍ എന്തോ സംഭവിക്കുന്നതുപോലെ അവള്‍്ക്ക് തോന്നി.

ഒരിക്കല്‍ രൂപന്‍ അതുവഴി വന്നു, ഭിത്തിയിലെ ചിത്രം കണ്ടു. ചിത്രം അപൂര്‍്ണമാണെന്നും ഡീടൈല്‍്സ് ഇല്ല എന്നും അവന്‍ പറഞ്ഞു. മദ്യ ലഹരിയില്‍ അല്ലാതെ ചിത്രം കണ്ട രണ്ടാമത്തെ ആള്‍ ആയിരുന്നു അവന്‍ . ആദ്യത്തെ ആള്‍ ലളിതയും. അവള്‍ക്കും അങ്ങനെ തോന്നാതിരുന്നില്ല.

അന്ന് സല്‍ക്കാരങ്ങള്‍ ഉണ്ടായിരുന്നില്ല. അലമാരയിലെ പണം മുഴുവനും തീര്‍ന്നിരുന്നു. അശോക് അന്ന് മദ്യ ലഹരിയില്‍ അല്ലാതെ ചിത്രത്തിലേക്ക് നോക്കി. അയാള്‍ക്ക്‌ ഭ്രാന്‍്ത് പിടിക്കുന്നതുപോലെ തോന്നി. ചിത്രത്തിന് ഡീടൈല്‍്സ് ഉണ്ടാക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല.

രാത്രി ഏറെയായി. ഭക്ഷണം മേശപ്പുറത്തു തണുത്തുറഞ്ഞു. അശോക് അവന്റെ ചുറ്റുപാടും നോക്കി. അദൃശ്യമായ ചില ബന്ധനങ്ങള്‍ ഉള്ളതുപോലെ. സമയവും ജീവനും സ്തംഭിച്ചതുപോലെ.

പൊടുന്നനെ അയാള്‍ ചിത്രവുമെടുത്തു നടന്നു. ഒരിക്കലും ലളിത എത്തിച്ചേരാന്‍ ഇടയില്ലാത്ത ഒരിടത്തേക്ക്.