അശോക് ഒരു ചിത്രം വരച്ചു. സ്വൊന്തം മുറിയില്‍ത്തന്നെ അത് തൂക്കിയിട്ടു. മനോഹരമായ ഫ്രെയിം അതിനുണ്ടായിരുന്നു. രാത്രിയിലെ അതിധിസല്‍ക്കാരത്തിനെത്തുന്നവര്‍ ചിത്രത്തില്‍ നോക്കി പുഞ്ചിരി തൂകുമായിരുന്നു. സല്ക്കാരങ്ങളിലെ മദ്യലഹരിയില്‍ മാത്രമാണ് അവര്‍ ആ ചിത്രം കണ്ടിരുന്നത്. ചിലരെന്‍്കിലും ചോദിച്ചു എന്ടിനാണ് ഈ ചിത്രം ഇവിടെ തൂക്കിയിട്ടിരിക്കുന്നതെന്ന്. അത്ഭുതം സംഭവിക്കാനാനെന്നു അശോക് പറയും.
സല്‍ക്കാരങ്ങള്‍ പിരിഞ്ഞു കഴിയുമ്പോള്‍ അശോക് ചിത്രത്തിലേക്ക് നോക്കിക്കിടക്കും. ചിത്രം അവനിലേക്ക് ഇറങ്ങി വരും. ചിത്രവുമായി അവന്‍ സോംഭോഗത്തില്‍ ഏര്‍പ്പെടും. രാവിലെ അവന്‍ ചിത്രത്തിലേക്ക് നോക്കില്ല. നാണംകൊണ്ടു ഒളികണ്ണിനിട്ടെ നൊക്കു. ഇ സംഗതി അവന്‍ ആരൊടൂം പറഞ്ഞില്ല.
ലളിതക്ക് ആ ചിത്രം ഇഷ്ടമല്ലായിരുന്നു. സല്‍ക്കാരങ്ങളില്‍ നാശമാകുന്ന മുറി ദിവസവും ചിട്ടയാക്കുന്നത് അവളാണ്. ഒരു വര്‍ഷമായി അവള്‍ അശോകിന് ഒപ്പം കൂടിയിട്ടു. രാവിലെ അവള്‍ എത്തുമ്പോള്‍ അശോക് ബാത്‌റൂമില്‍ ആയിരിക്കും. തിരികെ എത്തുമ്പോള്‍ അവള്‍ കാപ്പി റെഡിയാക്കി വച്ചിട്ടുണ്ടാവും. ഒരിക്കലും അവള്‍ പതിവു തെറ്റിച്ചിട്ടില്ല. കാപ്പി കുടിക്കുമ്പോള്‍ത്തന്നെ അശോക് പറഞ്ഞു തുടങ്ങും; അവള്‍ എഴുതിയെടുക്കും. പരസ്പ്പരബന്ധമില്ലാത്ത വാചകങ്ങള്‍. എന്ടിനാനിന്നു അവള്‍ക്ക് അറിയില്ല. അവള്ക്കറിയാവുന്നത് അയാള്‍ അവളെ അഗാധമായി പ്രണയിക്കുന്നു എന്ന് മാത്രമാണ്.
അശോകും ലളിതയും ആദ്യം കാണുമ്പോള്‍ത്തന്നെ അവരില്‍ പ്രണയം വിരിഞ്ഞിരുന്നു. അതിന് മുന്‍പ് അവര്‍ രണ്ടുപേരും മറ്റാരെയും പ്രണയിച്ചിരുന്നില്ല. വിവാഹം കഴിക്കുന്നതിനെപ്പറ്റി അവര്‍ ചിന്ടിക്കാതിരുന്നില്ല. പക്ഷെ കുറച്ചു കാലത്തേക്കെങ്കിലും ലളിതയുടെ വീടുകാര്‍ക്ക് അവളെ ആവശ്യമായിരുന്നു.
അശോകിന്റെ ചിത്രങ്ങള്‍ക്ക് വലിയ വില കിട്ടിത്തുടങ്ങിയത് ലളിത വന്നതിനു ശേഷമാണ്. അതിന്റെ ഓഹരിയില്‍്നിന്നാണ് ലളിത വീട് നടത്തിക്കൊണ്ടുപോകുന്നത്. അശോകിന്റെ മുറിയിലെ ചിത്രത്തിന് അവള്‍ പല വിലകള്‍ മനസ്സില്‍ കൂട്ടിനോക്കി. ഇതുവരെ വിറ്റ ചിത്രങ്ങളെക്കാളെല്ലാം വലിയ വില ഇതിന് കിട്ടുമെന്ന് അവള്‍്ക്ക് ഉറപ്പായിരുന്നു.
ഒരു മാസം കഴിഞ്ഞിട്ടും അശോക് ചിത്രം വിറ്റില്ല; ഭിത്തിയില്‍നിന്നും മാറ്റിയതുമില്ല. ലളിതക്ക് അമര്‍ഷം അടക്കാനാവുന്നതിലേരെയായി. കാരണം പിന്നീട് അശോക് ചിത്രങ്ങള്‍ ഒന്നും വരച്ചിട്ടില്ല. അലമാരയിലെ പണം തീരാറാവുകയും ചെയ്തു.
അശോക് അതിഥി സല്‍ക്കാരങ്ങള്‍ വീടിന്റെ നടുത്തളത്തിലേക്ക് മാറ്റി. അവന്റെ മുറി പൂട്ടിയിട്ടു. സല്‍ക്കാരങ്ങള്‍ പിരിയുമ്പോള്‍, ഒറ്റയ്ക്കാവുമ്പോള്‍ മാത്രം അയാള്‍ മുറിയില്‍ കയറും. ലളിതക്ക് അതൊരു അത്ഭുതമായിരുന്നു. അവള്‍ പോലും മുറിയില്‍ കയറുന്നത് അയാള്‍ വിലക്കി.
അശോകിലെ മാറ്റങ്ങള്‍ ലളിതയെ അലോസരപ്പെടുത്തി. അവള്‍ കൂടുതല്‍ സമയവും അശോക് അവളോട് പറഞ്ഞ കുറിപ്പുകളിലൂടെ പരതി നടന്നു. എന്ദൊക്കെയൊ ചില അര്‍ഥങ്ങള്‍ അതിനുണ്ടെന്നു അവള്‍്ക്ക് തോന്നി. അശോകിന്റെ ചിത്രവും വാക്കുകളും തമ്മില്‍ എന്തൊ ഒരു ബന്ധം അവള്‍ അനുഭവിച്ചു. അന്ന് അവള്‍ വീട്ടില്‍ പോയില്ല. അശോക് മുറിയിലേക്ക് പോയപ്പോള്‍ അവള്‍ പുറത്തു ഒളിച്ചിരുന്നു. രാത്രി ഏറെ ചെല്ലുമ്പോള്‍ അയാളുടെ മുറിയില്‍ എന്തോ സംഭവിക്കുന്നതുപോലെ അവള്‍്ക്ക് തോന്നി.
ഒരിക്കല്‍ രൂപന്‍ അതുവഴി വന്നു, ഭിത്തിയിലെ ചിത്രം കണ്ടു. ചിത്രം അപൂര്‍്ണമാണെന്നും ഡീടൈല്‍്സ് ഇല്ല എന്നും അവന്‍ പറഞ്ഞു. മദ്യ ലഹരിയില്‍ അല്ലാതെ ചിത്രം കണ്ട രണ്ടാമത്തെ ആള്‍ ആയിരുന്നു അവന്‍ . ആദ്യത്തെ ആള്‍ ലളിതയും. അവള്‍ക്കും അങ്ങനെ തോന്നാതിരുന്നില്ല.
അന്ന് സല്‍ക്കാരങ്ങള്‍ ഉണ്ടായിരുന്നില്ല. അലമാരയിലെ പണം മുഴുവനും തീര്‍ന്നിരുന്നു. അശോക് അന്ന് മദ്യ ലഹരിയില്‍ അല്ലാതെ ചിത്രത്തിലേക്ക് നോക്കി. അയാള്‍ക്ക് ഭ്രാന്‍്ത് പിടിക്കുന്നതുപോലെ തോന്നി. ചിത്രത്തിന് ഡീടൈല്‍്സ് ഉണ്ടാക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ കഴിയുന്നുണ്ടായിരുന്നില്ല.
രാത്രി ഏറെയായി. ഭക്ഷണം മേശപ്പുറത്തു തണുത്തുറഞ്ഞു. അശോക് അവന്റെ ചുറ്റുപാടും നോക്കി. അദൃശ്യമായ ചില ബന്ധനങ്ങള്‍ ഉള്ളതുപോലെ. സമയവും ജീവനും സ്തംഭിച്ചതുപോലെ.
പൊടുന്നനെ അയാള്‍ ചിത്രവുമെടുത്തു നടന്നു. ഒരിക്കലും ലളിത എത്തിച്ചേരാന്‍ ഇടയില്ലാത്ത ഒരിടത്തേക്ക്.
nice work
മറുപടിഇല്ലാതാക്കൂkollaam mashe.......
മറുപടിഇല്ലാതാക്കൂOnly the frame is beautiful not painting?
Ashok a Workholik?
aathmakatha aano mone
മറുപടിഇല്ലാതാക്കൂOolampaarayil bed kittiyirunnenkil njaan thanney vandi vilichu konduchennakkiyeney...
മറുപടിഇല്ലാതാക്കൂnee nannavilla mone...
മറുപടിഇല്ലാതാക്കൂkollam aaranee ashok swantham manassil urangikidakkunna bhranthan thanneyano?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂagadamaya chitha bramathil ninnu ulbavicha kadaaaaaaaaaaaaaa.
മറുപടിഇല്ലാതാക്കൂkollam moneeeeeeeeeeeee
കൊള്ളാം മോനേ, കൊള്ളാം,
മറുപടിഇല്ലാതാക്കൂപക്ഷെ എന്തില്ല,
സങ്ങതിയില്ല
വളരെ നല്ലത്
മറുപടിഇല്ലാതാക്കൂഇനിയും ഒത്തിരി എഴുതണേ
അല്ലെങ്കിലും ഈ അശോകന്‍ പണ്ടേ ഇങ്ങനെതന്നെയായിരുന്നു...!!
മറുപടിഇല്ലാതാക്കൂ