പണ്ട് പണ്ടൊരിക്കല്‍ ദൈവത്തിന്റെ അനുയായികള്‍ സാത്താനെ പിടിച്ചുകെട്ടി ദൈവത്തിന്റെ കോടതിയിലെത്തിച്ചു. ഇതറിഞ്ഞ് ദൈവ വിശ്വാസികളെല്ലാം കോടതി വളപ്പില്‍ കൂടി. സാത്താനെ കൊല്ലെണമെന്ന് അവര്‍ അലമുറയിട്ടു. അവര്‍ സാത്താനെ കല്ലെറിഞ്ഞു. സാത്താന്‍ ചിരിച്ചുകൊണ്ടിരുന്നു. സാത്താന്റെ ചിരി കണ്ട് ദൈവം അസ്വസ്തനായി. ദൈവം ന്യായവിധി അടുത്ത ദിവസത്തേക്ക് മാറ്റിവച്ച് സിംഹാസനത്തില്‍നിന്നും ഇറങ്ങിപ്പോയി. സാത്താനെ അന്ന് ഒരു രഹസ്യ തടവറയിലേക്ക് മാറ്റി.
രാത്രി ദൈവത്തിന് ഉറക്കം വന്നില്ല. അര്‍ഥരാത്രി ദൈവം ആരുമറിയാതെ സാത്താന്റെ തടവറയിലെത്തി. സാത്താന്‍ സ്വസ്ഥമായി ഉറങ്ങുന്നു. ദൈവം സാത്താനെ വിളിച്ചുണര്‍ത്തി. സാത്താന്‍ ചിരിച്ച്കൊണ്ട് എഴുനേറ്റ് ചമ്രമ്പടഞ്ഞിരുന്നു. സാത്താന്‍ പറഞ്ഞു."നീ വരുമെന്ന് എനിക്കറിയാമായിരുന്നു. കാരണം, എന്നെ കൊന്നാല്‍പ്പിന്നെ ദൈവമെ, നിനക്കെന്ത് പ്രസക്തി" ദൈവം തന്റെ തിരുവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന തടവറയുടെ താക്കോല്‍ സാത്താന്റെ കൈയ്യില്‍ കൊടുത്ത് നടന്ന് പോയി.
ദൈവം അന്ന് സുഖമായി ഉറങ്ങി.
"എന്നെ കൊന്നാല്‍പ്പിന്നെ ദൈവമെ, നിനക്കെന്ത് പ്രസക്തി"
മറുപടിഇല്ലാതാക്കൂഹായ് നല്ല കഥ.
വായിക്കാൻ ഞാനില്ലെങ്കിൽ പിന്നീകഥയ്കെന്തു പ്രസക്തി അല്ലേ ?
"എന്നെ കൊന്നാല്‍പ്പിന്നെ ദൈവമെ, നിനക്കെന്ത് പ്രസക്തി"
മറുപടിഇല്ലാതാക്കൂ--അത് ഗംഭീരമായി. നല്ല ആഴമുള്ള ചിന്ത...
അഭിനന്ദനങ്ങള്‍..
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ... കിടിലന്‍...
മറുപടിഇല്ലാതാക്കൂശരിക്കും ചിന്തിപ്പിക്കുന്ന കഥ.
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.