2009 നവംബർ 26, വ്യാഴാഴ്‌ച

മണ്ണാങ്കട്ടയും കരിയിലയും

ദൈവം ഞങ്ങളെ ശപിച്ചു.
അവള്‍ മണ്ണാങ്കട്ടയും ഞാന്‍ കരിയിലയുമായി.
കാറ്റു വന്നു.
മഴ വന്നു.
പിന്നീടൊരിക്കല്‍ കാറ്റും മഴയും ഒരുമിച്ചുവന്നു.

2009 നവംബർ 18, ബുധനാഴ്‌ച

മറക്കാന്‍ മറന്നത്

നിന്നേ

2009 നവംബർ 4, ബുധനാഴ്‌ച

കടപ്പാട്

അവന്‍ എന്നും മൂന്നുനേരവും പൊറോട്ടയായിരുന്നു കഴിച്ചിരുന്നത്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ അന്വേഷിച്ചു പൊറോട്ടയുടെ സ്രിഷ്ടാവ് ആരെന്ന്. കഴിച്ചിരുന്ന കടകളിലും അറിയാവുന്നവരോടുമൊക്കെ ചോദിച്ചു. ആര്‍ക്കുമറിയില്ല. അവസാനം അവന്‍ കണ്ടെത്തി എല്ലാം തരുന്നത് ദൈവമാണല്ലോ. അപ്പോള്‍ തീര്‍ച്ചയായും പൊറോട്ട തരുന്നതും ദൈവം തന്നെ. അവന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പൊറോട്ട തരുന്ന ദൈവമേ ഞാന്‍ നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

2009 ജനുവരി 14, ബുധനാഴ്‌ച

രണ്ടു കുഞ്ഞിക്കഥകള്‍

എന്‍‌ക്രിപ്ഷന്‍

യുഗങ്ങള്‍ക്കു മുന്‍പ് വികാരങ്ങളേയും വിചാരങ്ങളേയും എന്‍‌ക്രിപ്റ്റ് ചെയ്തു ദൈവം. ഹാക്കര്‍മാര്‍ എത്ര ശ്രമിച്ചിട്ടും അതു പൊളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവള്‍ അവളുടെ പാസ്സ്‌വേര്‍ഡ് അവനും അവന്‍ അവന്റെ പാസ്സ്‌വേര്‍ഡ് അവള്‍ക്കും കൊടുത്തു. ഇതറിഞ്ഞ ദൈവം പ്രവാചകന്മാരെയും പുരോഹിതന്മാരെയും മുനിമാരെയും പോലീസ് ഡ്യൂട്ടി ഏല്പിച്ചു.

=============================

സമത്വം

ഞങ്ങളുടെ രണ്ടുപേരുടെയും കൈയ്യില്‍ നൂറു രൂപാവീതം ഉണ്ടായിരുന്നു. സ്നേഹം കൂടിയപ്പോള്‍ എന്റെ നൂറുരൂപാ ഞാന്‍ അവനു കൊടുത്തു. അവന്‍ ജന്മിയും ഞാന്‍ കുടിയാനുമായി. സ്റ്റോക്ക് എക്സേഞ്ച് തകര്‍ന്നപ്പോള്‍ അവന്‍ വാവിട്ട് നിലവിളിച്ചു. അവസാനം ഞങ്ങള്‍ കാട്ടില്‍ കായ്കനികള്‍ തിന്നു ജീവിച്ചു.