ഒരു വൃചിക മാസത്തിലാണ് ഞാന്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നത്. അവിവാഹിതനായ ഞാന്‍ വിവാഹിതര്‍ക്ക് ജീവന കലയെക്കുറിച്ച് ക്ലാസ്സ് എടുക്കാന്‍. യുറോപ്പിലും അമേരിക്കയിലും എന്റെ ക്ലാസ്സുകള്‍ക്ക് നല്ല പേരാണന്നറിഞ്ഞു ഇവിടെയുള്ള ചിലര്‍ വിളിച്ചുവരുത്ത്തിയതാണ്. ഒരാഴ്ച നീളുന്ന ക്ലാസ്സ് തുടങ്ങാന്‍ രണ്ടു ദിവസത്തെ സമയം ഉണ്ടായിരുന്നു. വലിയ ഒരുക്കങ്ങള്‍ ഒന്നും ആവ്ശ്യമില്ലെന്കിലു ഇന്ത്യക്കാര്‍ക്ക് വേണ്ടി ക്ലാസ്സ് എടുക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തണം, ചെറിയ ഒരു ഹോം വര്‍ക്ക് .
മുന്തിയ ഹോട്ട്ലിലെ പതിനൊന്നാം നിലയിലാണ് മുറി. ജനാലക്കല്‍ താഴെ നിന്നാല്‍ നഗരം കാണാം. ലാപ്ടോപില്‍ slide കള്‍ rearrange ചെയ്തും ചില ചിത്രങ്ങള്‍ കൂട്ടിച്ചേര്‍്ക്കലും ഒക്കെയായി ഒരു പകല്‍ അസ്തമിച്ചു. 2 പെഗ് കഴിച്ചു മുറിയില്‍ വന്നപ്പോള്‍ സമയം രാത്രി 10 മണി കഴിഞ്ഞു . പുതപ്പിനടിയില്‍് നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ ഒരു ആലോചന. കൂട്ടിനു ഒരു പെണ്ണ് ഉണ്ടായിരുന്നെന്കില്‍ . പഴയ ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ പപ്പുവേട്ടന്റെ നമ്പര്‍ തന്നു. സുഹൃത്ത് പപ്പുവേട്ടനെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചൊളാം എന്നും പറഞ്ഞു.
ഒറ്റ റിങ്ങിനുതന്നെ പപ്പുവേട്ടന്‍ ഫോണ്‍ എടുത്തു. പെട്ടന്നിങ്ങനെ ഈ സമയത്തു പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ എന്റെ സുഹൃത്ത് പപ്പുവേട്ടന് വളരെ വേണ്ടപ്പെട്ട ആള്‍് ആയതുകൊണ്ട് സ്പെഷ്യല്‍ കേസുകള്‍ മാത്രം അറ്റെന്റ് ചെയ്യുന്ന ഒരാള്‍ ഉണ്ട്, അവൈലബിള്‍് ആണോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു.
അക്ഷമനായി ഞാന്‍ പതിനൊന്നുമണി വരെ കാത്തിരുന്നു. ഇനി സംഗതി നടക്കില്ല എന്ന് കരുതി ഉറങ്ങാന്‍ കിടന്നപ്പോള്‍ പപ്പുവേട്ടന്റെ കാള്‍ വന്നു ആളിപ്പോ എത്തും. reception നില്‍ കാത്തുനില്‍ക്കണം എന്ന്. ഇനി പോയി ആനയിച്ചുകൊണ്ട് വരണോ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ reception നില്‍ എത്തി. പത്ത് മിനിട്ട് കഴിയുന്നതിനു മുന്പേ വിലകൂടിയ ഒരു കാര്‍ reception നു മുന്‍പില്‍ വന്നു നിന്നു. അതില്‍ നിന്നും പര്‍ദ്ദ ഇട്ട ഒരു സ്ത്രീ ഇറങ്ങി. കാര്‍ പാര്‍ക് ചെയ്യാന്‍ താക്കോല്‍ ഏല്പിച്ചു അകത്തേക്ക് വന്നു. പപ്പുവേട്ടന്‍ പറഞ്ഞ അടയാളങ്ങള്‍ ശരിയാണ്. പക്ഷെ ഇത്രയും വിലകൂടിയ കാറില്‍ വരുന്നതു ........... ഞാന്‍ സന്കിച്ചു നില്ക്കുന്നത് കണ്ടിട്ടാവാം ആ സ്ത്രീ എന്റെ അടുത്ത് വന്നു. ആനന്ദ്, മുറിയെവിടെ എന്ന് ചോദിച്ചു ലിഫ്ടിലേക്ക് നീങ്ങി, ഒപ്പം ഞാനും.
മുറിയിലെത്തിയിട്ടും എനിക്ക് എന്ടോ ഒരു വല്ലായ്മ. ആജ്ഞയുടെ സ്വോരം തോന്ടെക്കെവിടെയോ തങ്ങി നിന്നു. നല്ല വെളിച്ചത്തില്‍ എനിക്ക് ഭംഗിയായി കാണണം എന്നുള്ളത് എന്റെ ഒരു വീക്ക് പോയിന്റ് ആണ്. അത് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഒരു porn star ന്റെ മികവോടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചു മാറ്റി. ആ വടിവൊത്ത ശരീരം ഞാന്‍ ആസ്വോതിച്ചു കാണുകയും ചെയ്തു. പക്ഷെ അപ്പോഴും അവള്‍ മുഖപടം മാറ്റിയില്ല. ഞാനല്‍പ്പം ആവെശത്തില്‍്ത്തന്നെ മുഖപടം മാറ്റാന്‍ കൈ കൊണ്ടു ആഗ്യം കാണിച്ചു. മുഖപടം പതിയെ അഴിച്ചുനീക്കി പുന്ചിരിതൂകി അവള്‍ നിന്നു.
ആ മുഖം കണ്ടു എന്റെ തൊണ്ട വരണ്ടു. "സജ്നാ, നീ ........" എന്ന് പറയാന്‍ വന്ന വാക്കുകള്‍ തൊണ്ടയിലെവിടെയോ കുടുങ്ങിപ്പോയി. പുഞ്ചിരി മായാതെ അവള്‍ വന്നു കട്ടിലില്‍ ഇരുന്നു. വിയര്‍പ്പു പൊടിയുന്ന എന്റെ നെറ്റിയില്‍ തലോടി. നെഞ്ജിലേക്ക് തല ചായ്ച്ചു കിടന്നു. എന്റെ നെഞ്ജിടിപ്പിന്റെ താളം മുറുകി. അവളെ കേട്ടിപ്പുണര്ന്നുകൊണ്ട് അറിയാതെ, ഒരു തേങ്ങല്‍ പോലെ " എന്റെ സജ്ന " എന്ന വിളി പുറത്തു വന്നു.
പത്തു വര്‍ഷം മുന്‍പ് ഒരു രാത്രി എന്റെ നെഞ്ചില്‍ തല ചായ്ച്ചു ഇതുപോലെ അവള്‍ കിടന്നിരുന്നു. അന്ന് അവളുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു. വീടും പറമ്പും ജപ്തി ചെയ്യപ്പെട്ട് അവര്‍ മലപ്പുറത്തേക്ക് യാത്രയാകുന്നതിന്റെ തലേന്ന്.
ഫിലോസഫി പഠിച്ചിട്ടു ലീവ് വേക്കന്സിക്ളില്‍് ജോലി ചെയ്തും ജീവിക്കാന്‍ അല്ലറ ചില്ലറ ഫിലോസിഫിക്കല്‍ പണികളൊക്കെ ചെയ്തും ജീവിച്ചിരുന്ന കാലം. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ സ്നേഹിച്ചു. എന്റെ ഫിലോസഫി പുസ്തകങ്ങളില്‍ ജാതിക്കും മതത്തിനും ഒന്നും സ്ഥാനം ഇല്ലായിരുന്നു. മൂന്നു വര്‍ഷം നീണ്ട പ്രണയം. സജനക്ക് ഇരുപത്തിരണ്ടും എനിക്ക് മുപ്പതും വയസു പ്രായം. വയസു വച്ചു നോക്കിയാല്‍ പ്രായം തെറ്റിയ പ്രണയം. ജീവിതം മുന്നില്‍ ഇരുട്ടായി നില്‍ക്കുമ്പോള്‍ ഒരു പുഞ്ചിരികൊണ്ടു, ഒരു തലോടല്‍കൊണ്ട് ജീവിതത്തിന്റെ പ്രകാശം മുഴുവന്‍ കാട്ടിത്തരുന്ന സജ്ന. അവള്‍ ഒരു കൊച്ചു കിണ്ണത്തില്‍ പകര്‍ന്നു തരുന്ന വറുത്തരച്ച മീന്‍്കറിക്കു ലോകത്തെ ഏത് ഫൈവ് സ്റാര്‍ ഭക്ഷണത്തേക്കാളും സ്വാത് ആയിരുന്നു. മാസത്തില്‍ ഒരിക്കല്‍ വാപ്പച്ചി ദുബൈല്‍നിന്നും അയക്കുന്ന കാശ് കിട്ടുന്ന ദിവസം ബിരിയാണി അവളുടെ പങ്കു മുഴുവനും കഴിക്കാതെ എനിക്കായി മാറ്റി വച്ചിരുന്നവള്‍.
ജീവിതത്തിന്റെ ഭൂരിഭാഗവും ദുബായിയില്‍ കഷ്ടപ്പെട്ടിട്ടും കടങ്ങളുടെ പട്ടിക തീര്‍ക്കാന്‍ കഴിയാതെ പോയ അവളുടെ വാപ്പച്ചി, എന്തു സംഭവിച്ചാലും മകളെ ഒരു ഹിന്ദുവിന് കെട്ടിച്ചു കൊടുക്കില്ല എന്ന് വാശിപിടിച്ചു. വാപ്പചിയുടെ നോട്ടത്തില്‍ അവളെ പോറ്റാനുള്ള കഴിവ് എനിക്കന്നു ഉണ്ടായിരുന്നുമില്ല. ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഞാന്‍ തലകുമ്പിട്ടിരുന്നു. മദ്യപിക്കാന്‍ പോലും കശില്ലാത്തതുകൊന്ടു ഖാദരിക്കയുടെ കടയില്‍നിന്നും സുലൈമാനി കുടിച്ച്, നാട്ടുകാരോട് കടത്തിണ്ണയിലിരുന്ന് ഫിലോസഫി പറഞ്ഞു കണ്ണീര് മറച്ചു പിടിച്ചു നിന്നു.
വീട് ജപ്തി ചെയ്തതിന്റെ അന്ന് രാത്രി അവള്‍ എന്‍റെ മുറിയില്‍ വന്നു. കയ്യില്‍ ഒരു കടലാസുപൊതി ഉണ്ടായിരുന്നു. അത് എന്നെ തുറന്നു കാണിച്ചു. കുറെ മുഷിഞ്ഞ നോട്ടുകള്‍. "ഇതു എത്ര രൂപയുണ്ടെന്നു എനിക്കറിയില്ല. എന്‍റെ ഇത്ര നാളത്തെ സമ്പാദ്യം. എന്‍റെ കല്യാണത്തിന് ഒരു തരി പോന്നെന്കിലും വാങ്ങിക്കാന്‍ പറ്റിയാല്‍ വാപ്പചിക്ക് ഒരു ആശ്വാസമാവുമല്ലോ എന്ന് കരുതി സൂക്ഷിച്ചു വച്ചതാ. ഇനി ഇതു ഏട്ടന് ഉപകരിക്കുമെങ്ങില്‍........ ". അവള്‍ അത് എന്‍റെ നേര്‍ക്ക് വച്ചു നീട്ടി. നാളത്തെ ഭക്ഷണത്തിന് എന്ത് വഴി എന്ന് ആലോചിചിരിക്കുകയായിരുന്നെങ്ങിലും ഞാന്‍ അത് വേന്ടെന്ന് പറഞ്ഞു. അവളുടെ കൈ മാറോട് ചേര്‍ത്തുവച്ചു ഞാന്‍ ചോദിച്ചു "നീ എന്നോടൊപ്പം വരുമോ?". അവള്‍ എന്‍റെ മാറില്‍ തലവച്ചു ഇരുന്നു. എന്‍റെ വാപ്പചിയെ സങ്ങടപ്പെടുതിയിട്ടു ഞാനെവിടെയും വരില്ല എന്നവള്‍ പറഞ്ഞു. അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്ന് എന്‍റെ മുഷിഞ്ഞു നാറിയ കിടക്ക പങ്കിട്ടു ഞങ്ങള്‍ ഉറങ്ങി. ഉണരുമ്പോള്‍ അവള്‍ ഉണ്ടായിരുന്നില്ല. അവളുടെ ഗന്ധവും അവളുടെ ഗന്ധമുള്ള നോട്ടുകളും മുറിയിലുണ്ടായിരുന്നു.
"ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍് ആണോ?" ചോദ്യം കേട്ടു നോക്കുമ്പോള്‍ അവള്‍ എ/സി യുടെ തണുപ്പ് കൂട്ടുകയായിരുന്നു. "ഇത്രയും കാശും കൊടുത്തു എന്നെ ഇവിടെ കൊണ്ടുവന്നിട്ടു..". ഞാനവളെ തുറിച്ചു നോക്കി. അവളുടെ മുഖത്ത് പുഞ്ചിരി മാഞ്ഞിട്ടില്ല. തൊണ്ടയില്‍ ആരോ കയറിട്ടു മുറുക്കിയതുപോലെ ഒന്നും മിണ്ടാനാവാതെ ഞാനിരുന്നു. "നമ്മള്‍ ഇന്നലെകളിലും നാളെകളിലും അല്ല ജീവിക്കേണ്ടത്. ഈ നിമിഷതിലാണെന്ന് ഏട്ടന്‍ പണ്ടു പറഞ്ഞിട്ടുണ്ട്." അപ്പോള്‍ അവളെന്റെ ഷര്‍്ട്ടിന്ടെ കുടുക്കുകള്‍ അഴിക്കുകയായിരുന്നു. "സജ്ന നീ ..... നിനക്കിതാണോ തൊഴില്‍?" ഇടറിയ ചോദ്യങ്ങള്‍ വഴുതി വീണു. അതിനവള്‍ മറുപടി പറഞ്ഞില്ല. പകരം അവള്‍ എന്നിലേക്ക് പടര്‍ന്നു കയറി.
രാത്രി കുറെയേറെ ചെന്നപ്പോള്‍ പുതപ്പിനുള്ളില്‍ എന്നെ ഒട്ടിച്ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ ചെവിയില്‍ ഒരു സ്വോകാര്യം പോലെ പറഞ്ഞു. "എന്‍റെ വാപ്പച്ചി എന്നെ ഒരു ഗള്‍ഫ് കാരനെക്കൊണ്ട് കെട്ടിച്ചു. കൈ നിറയെ പണമുള്ള ഒരു ഗള്‍ഫുകാരന്‍. ഞങ്ങളുടെ കടങ്ങള്‍ എല്ലാം തീര്‍ന്നു. എനിക്കൊരു മോളുണ്ട്. അവള്‍ വളര്‍ന്നു വലുതാവുമ്പോള്‍ അവള്‍ക്കിഷ്ടമുള്ള ഒരാളെക്കൊണ്ട് ഞാന്‍ കെട്ടിക്കും."
രാവിലെ അവള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മടിച്ചു മടിചെങ്ങിലും പപ്പുവേട്ടന്‍ പറഞ്ഞുറപ്പിച്ച കാശ് വച്ചു നീട്ടി. "രതിയില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന സുഖം ഒന്നാണ്. അതിന് സ്ത്രീക്ക് എന്തിന് പണം കൊടുക്കണം എന്ന് ഏട്ടന്‍ പണ്ടു പറഞ്ഞിട്ടില്ലേ? ഞാന്‍ ആരോടും കാശ് വാങ്ങാറില്ല. പണം പപ്പുവേട്ടന് ഉള്ളതാണ്. പപ്പുവേട്ടന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്." അവള്‍ പര്‍ദ്ദ എടുത്തണിന്ജുകൊന്ടു പറഞ്ഞു. എന്‍റെ നെറ്റിക്ക് ഒരു ചുംബനം കൂടിതന്നു അവള്‍ പോയി. അവളുടെ ഗന്ധമുള്ള മുറിയില്‍ ഞാന്‍ പിന്നെയും കിടന്നു.
2008 നവംബർ 14, വെള്ളിയാഴ്‌ച
2008 നവംബർ 5, ബുധനാഴ്‌ച
അഞ്ച്
ഒന്നു
എന്നെക്കാളധികം ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി എന്ന് ഞാന്‍ പറഞ്ഞു.
നിന്നെ സ്നേഹിക്കാത്ത നീ എങ്ങിനെ മറ്റൊരാളെ സ്നേഹിക്കും എന്ന് അവര്‍ ചോദിച്ചു.
രണ്ടു
ഓരോ നിമിഷവും നിനക്കായ് തുടിക്കുന്നുവെന്നു അവള്‍ പറഞ്ഞു.
നിമിഷങ്ങള്‍ കൊഴിയുമ്പോള്‍ തുടിപ്പുകളും കൊഴിയുമെന്ന് അവര്‍ പറഞ്ഞു.
മൂന്നു
ജീവിതം ഞങ്ങളുടെതാണെന്ന് ഞാനും അവളും.
ജീവിക്കേണ്ടത് ഞങ്ങള്‍ക്കിടയില്‍ എന്ന് അവരും.
നാല്
ഞങ്ങളാണ് ജീവനും ജീവിതവും എന്ന് അവര്‍ പറഞ്ഞു.
പ്രവാചകനെയും പുരോഹിതനെയും മഹര്‍്ഷിയെയും അവര്‍ മുന്നില്‍ നിറുത്തി.
അഞ്ച്
ജീവിക്കാനുള്ള ഓട്ടം ഒളിച്ചോട്ടമെന്നു അവര്‍ കുറ്റപ്പെടുത്തി.
തല്ലിക്കെടുത്തി അവര്‍ ഓരായിരം ജീവല്‍ തുടിപ്പുകളെ.
എന്നെക്കാളധികം ഞാന്‍ സ്നേഹിച്ച പെണ്‍കുട്ടി എന്ന് ഞാന്‍ പറഞ്ഞു.
നിന്നെ സ്നേഹിക്കാത്ത നീ എങ്ങിനെ മറ്റൊരാളെ സ്നേഹിക്കും എന്ന് അവര്‍ ചോദിച്ചു.
രണ്ടു
ഓരോ നിമിഷവും നിനക്കായ് തുടിക്കുന്നുവെന്നു അവള്‍ പറഞ്ഞു.
നിമിഷങ്ങള്‍ കൊഴിയുമ്പോള്‍ തുടിപ്പുകളും കൊഴിയുമെന്ന് അവര്‍ പറഞ്ഞു.
മൂന്നു
ജീവിതം ഞങ്ങളുടെതാണെന്ന് ഞാനും അവളും.
ജീവിക്കേണ്ടത് ഞങ്ങള്‍ക്കിടയില്‍ എന്ന് അവരും.
നാല്
ഞങ്ങളാണ് ജീവനും ജീവിതവും എന്ന് അവര്‍ പറഞ്ഞു.
പ്രവാചകനെയും പുരോഹിതനെയും മഹര്‍്ഷിയെയും അവര്‍ മുന്നില്‍ നിറുത്തി.
അഞ്ച്
ജീവിക്കാനുള്ള ഓട്ടം ഒളിച്ചോട്ടമെന്നു അവര്‍ കുറ്റപ്പെടുത്തി.
തല്ലിക്കെടുത്തി അവര്‍ ഓരായിരം ജീവല്‍ തുടിപ്പുകളെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)